Header Ads

ജിയോഫൈ (JioFi) അറിയേണ്ടതെല്ലാം

                     
                          ഡാറ്റാ പ്രൊവൈഡേഴ്സ് എന്ന നിലയില്‍ ഇന്ത്യയില്‍ ശക്തിയുക്തം വളരുന്ന കമ്പനിയായ ജിയോ അതിന്‍റെ പുതിയ പ്രോഡക്റ്റുകള്‍ മാര്‍ക്കറ്റുകളിലിറക്കിക്കൊണ്ടിരിക്കുന്നു. ജിയോ ഫൈ എന്ന പേരിലറിയപ്പെടുന്ന അതിന്‍റെ വൈഫൈ ഹോട്ട്സ്പോട്ട് ഇന്ത്യന്‍ മാര്‍ക്കറ്റുകള്‍ കീഴടക്കിക്കഴിഞ്ഞു. ഇന്ത്യയില്‍ ഇന്ന് ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞനിരക്കില്‍ അവതരിപ്പിച്ചു എന്നതോടൊപ്പം തന്നെ രാജ്യവ്യാപകമായ നെറ്റ് വര്‍ക്കിങും ജിയോഫൈയുടെ പ്രത്യേഗതയാണ്. 32 ഡിവൈസുകള്‍ കണക്ട് ചെയ്യാം എന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും 10 ഡിവൈസ് വരെ സ്മൂത്തായി ഉപയോഗിക്കാം. വൈഫൈ സപ്പോര്‍ട്ട് ചെയ്യുന്ന ഏതു ഡിവൈസിലും 4ഏ സ്പീഡില്‍ ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്നതോടൊപ്പം തന്നെ ജിയോ ഫൈ ഉപയോഗിച്ച് കോള്‍ ചെയ്യാനും എസ്.എം.എസ് അയക്കാനും സാധിക്കുന്നു എന്നതും ഇതിന്‍റെ പ്രത്യേഗതയാണ്. ഇന്‍റര്‍നെറ്റ് ഡാറ്റകള്‍ ആപേക്ഷികമായി കുറഞ്ഞനിരക്കില്‍ അവതരിപ്പിക്കുന്ന ജിയോയുടെ പ്രോഡക്റ്റ് എന്നനിലയില്‍ ഇതിന്‍റെ മാര്‍ക്കറ്റ് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ജിയോ ഫൈയിലൂടെ എന്തൊക്കെ സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നും, എങ്ങിനെയാണ് അത് പ്രവര്‍ത്തിപ്പിച്ച് തുടങ്ങുക എന്നും ഈ കുറിപ്പിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാനാകും.

ജിയോ ഫൈ വാങ്ങല്‍

ജിയോ ഫൈ അവതരിപ്പിച്ചപ്പോള്‍ 1 മാസത്തെ ഓഫര്‍ എന്ന നിലയില്‍ 999 രൂപക്കാണ് അത് മാര്‍ക്കറ്റിലിറക്കിയത് എങ്കിലും ഇന്നും ഈ സ്പെഷല്‍ പ്രൈസില്‍ തന്നെയാണ് ഓണ്‍ലൈനായി വില്‍ക്കപ്പെടുന്നത്. ആമസോണിലും (https://amzn.to/2HbOaya)  മറ്റു ഓണ്‍ലൈന്‍ സൈറ്റുകളിലും ഇത് ലഭ്യമാണ്. ജിയോ ഫൈ വാങ്ങുമ്പോള്‍ പ്രത്യേഗം ശ്രദ്ധിക്കേണ്ട കാര്യം, ഈ വൈഫൈ ഡിവൈസിന്‍റെ വിലയാണ് 999 രൂപ, ഇതിനു പുറമെ നിങ്ങള്‍ പുതിയ ജിയോ സിം വാങ്ങുകയാണെങ്കില്‍ അതിന്‍റെ വിലകൂടി നല്‍കേണ്ടി വരും. നിങ്ങളുടെ കയ്യില്‍ മറ്റൊരു ജിയോ സിം ഉണ്ടെങ്കില്‍ പുതിയത് വാങ്ങേണ്ട ആവശ്യമില്ല. മറ്റു സിം കാര്‍ഡുകള്‍ നിലവില്‍ ജിയോഫൈ ഡിവൈസില്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല. ഭാവിയില്‍ ഇതിന് സഹായകരമാകുവിധം അണ്‍ലോക്ക് ചെയ്യാവുന്ന വധത്തിലാണ് ഇതിന്‍റെ സോഫ്റ്റ് വെയര്‍ സംവിധാനിച്ചിട്ടുള്ളത്. 


അഭിപ്രായങ്ങളൊന്നുമില്ല