മലയാളം ചില്ലക്ഷരങ്ങള്‍ വേഡില്‍ ടൈപ്പ് ചെയ്യാം
മലയാളം ചില്ലക്ഷരങ്ങള്‍ വേഡില്‍ ടൈപ്പ് ചെയ്യാം
പുതിയ വേര്‍ഷന്‍ വേര്‍ഡില്‍ മലയാളം ചില്ലക്ഷരങ്ങള്‍ ഭംഗിയായി ടൈപ്പ് ചെയ്യാം. ഇതിനായി മൈക്രോ സോഫ്റ്റ് വേര്‍ഡിന്റെ പുതിയ വേര്‍ഷനില്‍ (2007 and above) ഇന്‍സര്‍ട്ട് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് വലതു ഭാഗത്ത് ലഭിക്കുന്ന സിംപല്‍സ് ഒപ്ഷനിലെ മോര്‍ സിംപല്‍സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ അക്ഷരങ്ങളടക്കമുള്ള മറ്റൊരു കോളം കാണാം.ഇതിന്റെ മുകള്‍ ഭാഗത്ത് കാര്‍ത്തിക/noto ഫോണ്ട് ആണെന്ന്് ഉറപ്പുവരുത്തിയതിനു ശേഷം തഴെ തെളിയുന്ന ചില്ലക്ഷരങ്ങള്‍ സെലക്ട് ചെയ്ത് ഷോര്‍ട്ട് കട്ട് കീ ഒപ്ഷനില്‍ ക്ലിക് ചെയ്യുക. (സപ്പോര്‍ട്ട് ചെയ്യുന്ന മറ്റു ഫോണ്ടുകളും ഉപയോഗിക്കാം) തുടര്‍ന്ന് വരുന്ന കോളത്തില്‍ ആള്‍ട്ട് അമര്‍ത്തി ഷോര്‍ട്ട് കീയായി ലഭിക്കേണ്ട അക്ഷരം ക്ലിക് ചെയ്യുക.
തുടര്‍ന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ആള്‍ട്ട് അമര്‍ത്തി പ്രസ്തുത കീ ക്ലിക്ക് ചെയ്താല്‍ അതാതു അക്ഷരം ലഭ്യമാകും. ഉദാഹരണമായി ര്‍ എന്ന അക്ഷരം ലഭിക്കാന്‍ വേര്‍ഡ് പുതിയ വേര്‍ഷനില്‍ ഇന്‍സര്‍ട്ട് ഒപ്ഷനില്‍ മുകളില്‍ പറഞ്ഞ പ്രകാരം ചെയ്ത ശേഷം ആള്‍ട്ട് അമര്‍ത്തി ഇംഗ്ലീഷ് അക്ഷരമാലയിലെ ജെ ക്ലിക് ചെയ്താല്‍ ര്‍ അക്ഷരം ലഭിക്കും. സമാനമായി മറ്റു ചില്ലക്ഷരങ്ങളും ലഭ്യമാകും. മലയാളം ടൈപ്പിങ് കൂടുതല്‍ എളുപ്പമുള്ളതാക്കാന്‍ ഇത് സഹായിക്കും.

Post a Comment